മലബാർ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി.കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. പാനൂർ ബസ് സ്റ്റാൻഡിന് സമീപം പൂക്കോം റോഡിൽ മലബാർ ടവറിൽ ആണ് പീ കെ മലബാർ ഐ കെയർ പ്രവർത്തനമാരംഭിക്കുന്നത്. ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11ന് നടക്കും.
നേത്രസംബന്ധമായ എല്ലാ അസുഖങ്ങൾക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതിനായി മൂന്ന് ഡോക്ടർമാരുടെ സേവനവും, നേത്രസംബന്ധമായ സ്കാനിങ് നടത്തുവാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഡോക്ടർ എൻ പി മുഹമ്മദിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ആലിസ് മാത്യു, ഡോ.അനശ്വര എന്നി ഡോക്ടർമാർ ആണ് നേത്ര പരിശോധന നടത്തുന്നത്, പ്രമേഹസംബന്ധമായ ഡയബറ്റിക് റെറ്റിനോപതി ചികിത്സയ്ക്ക് ആവശ്യമായ മെഡിക്കൽ റെറ്റിന വിഭാഗം ഡോക്ടർ ആലിസ്മാത്യുവിന്റെ നേതൃത്വത്തിൽ പരിശോധിക്കും. വിശാലമായ ഒപ്ടിക്കൽസ് സൗകര്യം, കുട്ടികളുടെ നേത്ര രോഗങ്ങൾക്കായി പ്രത്യേക വിഭാഗം ഫാർമസി, കോൺടാക്ട് ലെൻസ് ക്ലിനിക്, ആധുനിക സ്കാനിങ് രീതിയായ OCT, ഗ്ലോക്കോമ നിർണയിക്കുന്നതിന് ആവശ്യമായ എച്ച് എഫ് എ, തിമിര നിർണയത്തിന് ആവശ്യമായ എ സ്കാൻ, കണ്ണിന്റെ ഉൾഭാഗം കാണുന്നതിനുള്ള ഫണ്ടസ് ഫോട്ടോ തുടങ്ങി പരിശോധനകൾ പീ.കെ മലബാറിൽ ഉണ്ടായിരിക്കുന്നതാണ്. ദ കംപ്ലീറ്റ് ഐ കെയർ സെല്യൂഷനാകും പാനൂരിലെ ഈ സംരംഭമെന്ന് അഡ്മിൻ മാനേജർ മുഹമ്മദ് അലി, ജനറൽ മാനേജർ ദീപക് മേനോൻ, പാർട്ണർമാരായ സുബൈർ എം കെ, മുഹമ്മദ് സുഹൈൽ, എം.സി നജ്മുദ്ദീൻ എന്നിവർ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ആണ് പ്രവർത്തന സമയം.
P.K Malabar Eye Care's services now available in Panur; Second venture to be inaugurated tomorrow at 11
